കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകിട്ട് 6ന് ആണ് ജലനിരപ്പ് 140 അടി എത്തിയതായി തേക്കടിയിലെ തമിഴ്‌നാട് വാട്ടർ റിസോർസ് ഡിപ്പാർട്ട്മെന്റ് അസി. എഞ്ചിനീയർ അറിയിച്ചത്.

ജൂൺ 1 മുതൽ നവംബർ 30 വരെയാണ് അണക്കെട്ടിൽ റൂൾ കർവ് നിലവിലുള്ളത്. റൂൾകർവ് ഇല്ലാത്തതിനാൽ തമിഴ്‌നാട് അനുവദനീയമായ പരമാവധി സംഭരണ ശേഷിയായ 142 അടി എത്തിക്കാനുള്ള നീക്കം തുടരുകയാണ്. അതേ സമയം വനമേഖലയിൽ മഴയുള്ളതിനാൽ അണക്കെട്ട് രാത്രിയിൽ തുറക്കുമോ എന്ന ആശങ്കയും പെരിയാർ തീരവാസികൾക്കുണ്ട്. ഈ വർഷം ഓഗസ്റ്റിൽ നേരത്തെ മുല്ലപ്പെരിയാർ തുറന്നിരുന്നു.