- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെങ്കിൽ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കണം; കോടതിക്ക് അകത്തും പുറത്തും രണ്ടു നിലപാടുകൾ പറയുന്ന സർക്കാർ ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ തീരുമാനം എടുക്കു എന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത്, കേന്ദ്രസേന വരണമെങ്കിൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഇതിനുശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് ഹൈക്കോടതിയിൽ സർക്കാർ സമ്മതം അറിയിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് ഇതോടെ സർക്കാർ സ്വയം സമ്മതിച്ചു. സർക്കാരിന് ഇച്ഛാശക്തി നഷ്ടപ്പെട്ടു. സർക്കാർ സ്വയം ഒഴിഞ്ഞു പോകുകയാണ് വേണ്ടത്.
സംസ്ഥാന സർക്കാരിന്റെ വക്കീൽ കോടതിയിൽ കേന്ദ്രസേനയെ ഇറക്കണമെന്ന് പറയുന്നു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്ത് ജനങ്ങളുടെ മുന്നിൽ സംസ്ഥാന സർക്കാർ നേരിടുമെന്ന് പറയുന്നു. ഈ രണ്ടു നിലപാടുകൾ തിരുത്തി ഒറ്റ നിലപാട് പ്രഖ്യാപിച്ച ശേഷമേ കേന്ദ്രസേനയെ അയയ്ക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കൂവെന്ന് വി.മുരളീധരൻ പറഞ്ഞു.
വിഴിഞ്ഞത്ത് കലാപം നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ മാളത്തിൽ ഒളിച്ചു. ബാഹ്യശക്തികൾ വിഴിഞ്ഞത്ത് ഇടപെട്ടില്ല എന്ന് മന്ത്രി ആന്റണി രാജു പറയുമ്പോൾ മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് പറയുന്നു. ഇക്കാര്യത്തിൽ എന്താണ് യഥാർഥ നിലപാടെന്ന് സർക്കാർ വ്യക്തമാക്കണം. മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും കെ.വി.ബിജുവുമൊക്കെ തീവ്രവാദിയാണോ എന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. ഇന്നലെ രെ സിപിഎമ്മിന് കെ.വി.ബിജു തീവ്രവാദിയായിരുന്നില്ല. പെട്ടന്നെങ്ങനെയാണ് തീവ്രവാദിയായി മാറിയതെന്നും മുരളീധരൻ ചോദിച്ചു.




