- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു; തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടത് സാം ജോസഫ്
തൊടുപുഴ : കാഞ്ഞാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. ഞാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കളായ നാലുപേർ ചേർന്ന് മദ്യപിക്കുന്നതി?നിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. റബർ വെട്ടുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്തേറ്റതിനെ തുടർന്നാണ് സാം ജോസ് മരണപ്പെട്ടത് . ഉടൻ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സാമിന്റെ കൂടെയുണ്ടായിരുന്ന മൂന്നു പേരെക്കുറിച്ച് പൊലീസിനെ സൂചന ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് അറിയുന്നത് . മറ്റൊരാൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സാം ജോസഫിന്റെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോറസ്റ്റുമോർട്ടത്തിനായി മാറ്റും. കാഞ്ഞാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.



