- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കാൻ മരത്തിൽ കയറിയപ്പോൾ ഷോക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ; അപകടമുണ്ടായത് രണ്ടാഴ്ച മുമ്പ്
കോട്ടയം: ലോകകപ്പ് ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കാൻ മരത്തിൽ കയറിയപ്പോൾ ഷോക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു മരണം.
രണ്ടാഴ്ച മുമ്പായിരുന്നു അപകടമുണ്ടായത്. അമീൻ അടക്കം മൂന്ന് പേർക്ക് ഷോക്കേറ്റിരുന്നു. മറ്റ് രണ്ട് പേർ സുഖം പ്രാപിച്ചെങ്കിലും അമീന്റെ ജീവൻ രക്ഷിക്കാനായില്ല.
Next Story



