തിരുവനന്തപുരം: കേരള സർവകലാശാലയ്ക്കു കീഴിൽ കോളേജ് യൂണിയൻ തെരഞ്ഞടുപ്പ് നടന്ന 70ൽ 66 കോളേജിലും എസ്എഫ്ഐക്ക് ഉജ്വല ജയം. തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 33 കോളേജിൽ 30, കൊല്ലത്ത് 19ൽ 18, ആലപ്പുഴയിൽ 16ൽ 15, പത്തനംതിട്ടയിൽ രണ്ടിൽ ഒന്നും യൂണിയനുകൾ എസ്എഫ്ഐ നേടി.

സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന കോളജുകളിൽ എസ്എഫ്‌ഐ മിന്നും വിജയം ആവർത്തിച്ചു. യൂണിവേഴ്‌സിറ്റി കൗൺസിലർമാരുടെ എണ്ണത്തിലും എസ്എഫ്‌ഐ യാണ് മുന്നിൽ.

കെ എസ് യു, എബിവിപി സംഘടനകൾ ചിത്രത്തിലില്ലാതായി. തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളജ്, ആർട്ട്‌സ് കോളജ്, വിമൻസ് കോളജ് തുടങ്ങിയവയടക്കം
മുഴുവൻ കോളജുകളിലും എസ്എഫ്‌ഐ വിജയം ആവർത്തിച്ചു