കണ്ണൂർ: യു.എ.പി.എ കേസിൽ ജയിലിൽ കിടന്ന അലെൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാരും സിപിഎമ്മും നടത്തിയ നീക്കങ്ങൾ പാളുന്നു. അലൻ ഷുഹൈബിന്റെ ജാമ്യ ഹരജി തള്ളാൻ ധർമ്മടം പൊലീസ് നൽകിയ റാഗിങ് കേസ് ആൻഡി റാഗിങ് കമ്മിറ്റി തള്ളി. എസ്.എഫ്.ഐ നേതാവ് അദിൻ സുധിയാണ് പരാതി നൽകിയത്.

നടന്നത് കോളേജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം മാത്രമാണെന്നും ആൻഡി റാഗിങ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പരാതിക്കാരനായ അദിനാണ് തർക്കം തുടങ്ങിയതെന്നും പിന്നീട് അലൻ നേതൃത്വം നൽകുന്ന വിദ്യാർത്ഥി കൂട്ടായ്മയും എസ്.എഫ്.ഐയും തമ്മിൽ പരസ്പര ഏറ്റുമുട്ടലിലേക്ക് എത്തിയത് അദിനാണ് തർക്കം തുടങ്ങിയതെന്നു സി.സി.ടി.വി ക്യാമറയിൽ ദൃശ്യങ്ങൾ വ്യക്തമാണെന്നു ആൻഡി റാഗിങ് കമ്മിറ്റി നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച അലൻ ഷുഹൈബിന്റെ ജാമ്യ ഹരജി റദ്ദാക്കാൻ കൊച്ചി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപിക്കാൻ എൻ.ഐ.എ തീരുമാനിച്ചു ന്നു ഇതിനിടെയാണ് ധർമ്മടം പൊലീസ് റിപ്പോർട്ട് തള്ളി കൊണ്ടു ആൻ ഡി റാഗിങ് കമ്മിറ്റി തള്ളിയത്.