- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഗുണ്ടാ വിളയാട്ടം പൊലിസി വെല്ലുവിളിച്ചു മുന്നേറുന്നു. അർദ്ധ രാത്രി അരി ലോറി ഡ്രൈവറുടെകഴുത്തിന് കത്തിവെച്ച് പിടിച്ചുപറി നടത്തിയതായി പരാതി.
അയൽ സംസ്ഥാനത്ത് നിന്നും അരിയുമായെത്തിയ ലോറി ഡ്രൈവറുടെ കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച. നടത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പശ്ചിമ ബംഗാളിൽ നിന്നെത്തിയ ണആ 23 ഉ 6006 നമ്പർ ലോറി ഡൈ്യൻ മാലിക് മണ്ടൂ റാണ് (45) കവർച്ചക്കിരയായത്. ഹാജി റോഡിലെ ഒരു കടയുടെ മുന്നിൽ ലോറി നിർത്തിയ സമയം3 പേര് കഴുത്തിന് കത്തി വെച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവര്ച്ച ചെയ്തതായാണ് കാലത്ത് ടൗൺ പൊലീസിൽ പരാതി നൽകിയത്.പ്രതികളെ തിരിച്ചറിയാൻസമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കണ്ണൂർ നഗരത്തിൽ ഗുണ്ടാ അതി ക്രമവും പിടിച്ചുപറിയും വർധിക്കുന്നതായി ജനങ്ങൾക്കു പരാതിയുണ്ട്. പൊലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സംഭവത്തെ കുറിച്ചു കണ്ണൂർ ടൗൺ ബിനുമോഹന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.



