കൊച്ചി: ബസ്സ് യാത്രക്കാരിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയാൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ. സേലം മേൽ.തെരു പുഷ്പ (38), പൊന്നി (34) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തിരുന്ന നെടുമ്പാശ്ശേരി കാരയ്ക്കാട്ട്കുന്ന് സ്വദേശിനിയായ സ്ത്രീയുടെ മാലയാണ് ഇവർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

ഇൻസ്‌പെക്ടർ വി എസ്.വിപിൻ, എസ്‌ഐ ഷാജി.എസ്.നായർ, എഎസ്ഐ മാരായ പി.എ.തോമസ്, ദീപ.എസ്.നായർ, കെ.ജി.ഇന്ദു, സി.പി.ഒ എ.സി.ചന്ദ്രകാന്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്