കോഴിക്കോട്: ബാലുശേരിയിൽ ചന്ദനത്തടികളുമായി ഒരാൾ പിടിയിൽ. കണ്ണാടിപ്പൊയിൽ സ്വദേശി രാജൻ ആണ് പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ച 40 കിലോയോളം ചന്ദനത്തടികൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.