വയനാട്: വയനാട് കാപ്പുഞ്ചാലിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി പലചരക്ക് കടയിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ പലചലക്ക് കടയുടമ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മണ്ണ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മാനന്തവാടിയിലേക്കുള്ള കെ എസ് ആർ ടി സി ബസ് ടിപ്പറിന്റെ പുറകിൽ ഇടിച്ചതാണ് അപകടത്തിന് കാരണം. ഇക്കാര്യം ദൃക്‌സാക്ഷികൾ തന്നെയാണ് വ്യക്തമാക്കിയത്.