- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങൾക്ക് നീതിപൂർവകമായ പരിഹാരമുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്ത ചർച്ചയിൽ ഇരുപക്ഷത്തിനും പറയാനുള്ളത് വിശദമായി കേട്ടുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങൾ പഠിക്കാൻ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കും. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥിസമരം നിർത്തിവയ്ക്കണമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സ്റ്റുഡന്റ്‌സ് കൗൺസിലിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story




