ബത്തേരി: വയനാട് ബത്തേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കയ്യാങ്കളി കൈവിട്ടതോടെ നാട്ടുകാരിടപെട്ടാണ് വിദ്യാർത്ഥികളെ പിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. നഗരത്തിലെ രണ്ടു സ്‌കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന വ്യക്തിവിരോധമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. കുട്ടികൾ പരിസരം മറന്ന് തമ്മിൽ തല്ലുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ബത്തേരി പൊലീസ് വ്യക്തമാക്കി.