കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടിൽ ശ്രീജിത്ത്(22) എന്നയാളെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ മുതൽ ചെറായി ബീച്ചിലുള്ള റിസോർട്ടുകളിൽ തന്ത്രപരമായി എത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് മുനമ്പം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.എൽ.യേശുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാർ, എഎസ്ഐ. എം വിരശ്മി., എസ്.സി.പി.ഒ ജയദേവൻ, സി.പി.ഒ മാരായ കെ.എ,ബെൻസി. ലെനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.