- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിയൂരിൽ 13 കാരിയെ ലഹരി മാഫിയ കാരിയറാക്കിയ സംഭവം; വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; പോക്‌സോ കേസിലും അന്വേഷണം
വടകര: അഴിയൂരിൽ 13 കാരിയായ വിദ്യാർത്ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുമതല. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. കോഴിക്കോട് വിദ്യാഭാസ ഡപ്യൂട്ടി ഡയറക്ടർ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠ നത്തിലേക്ക് കൊണ്ടുവരാൻ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. കുട്ടിയിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. കൗൺസലറുടെ സാന്നിധ്യത്തിൽ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്.
കുട്ടി പഠിക്കുന്ന അഴിയൂർ സ്‌കൂളിൽ സർവകക്ഷിയോഗം ചേർന്നു. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്‌കൂളിലും പരിസരത്തും പരിശോ ധന ശക്തമാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ ബൈക്കിൽ ലഹരി സാധനങ്ങൾ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാ ർക്കെതിരെ കർശന നടപടി എടുക്കും.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം സ്‌കൂളിലെത്തി അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി യിരുന്നു. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കൈയിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്‌സോ കേസെടുത്ത് ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.




