- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; പെൺകുട്ടിയുടെ നില അതീവ ഗുരുതരം
തിരുവല്ല: പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ബി.ഫാം രണ്ടാം വർഷ വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുറിക്കുള്ളിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ കുട്ടിയെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Next Story



