- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി: കലഞ്ഞൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ചു. കൂടൽ ഇഞ്ചപ്പാറയിൽ ടാപ്പിങ് തൊഴിലാളി വിജയനെ ബുധനാഴ്ച രാവിലെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കലഞ്ഞൂർ പഞ്ചായത്തിലെ 3,4,5,10,11 വാർഡുകളിൽ പുലിയുടെ സാന്നിധ്യം മൂലം ജനങ്ങൾ ഭീതിയിലാണെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ നിയമസഭയിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ ആറുതവണ പുലിയെ കലഞ്ഞൂരിലെ വിവിധ മേഖലകളിൽ നാട്ടുകാർ കണ്ടിരുന്നു. പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. പുലിയെ കൂട് വച്ചു പിടിക്കാനുള്ള ഉത്തരവ് വൈകുന്നേരം ഇറങ്ങിയതിനു പിന്നാലെ രാത്രിയിൽ തന്നെ കൂടുമായി വനപാലകർ എത്തി.
മുറിഞ്ഞകൽ, അതിരുങ്കൽ, ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി പുന്നമൂട്, പാങ്ങോട് പത്ത് ഏക്കർ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയെ ജനങ്ങൾ കണ്ടിരുന്നു .വനംവകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്.




