- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
134 മ്ലാവുകൾക്കു പകരം 170 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തി ഓരോന്നിനും പ്രതിമാസം 8300 രൂപ വീതം തീറ്റയ്ക്കായി ചെലവഴിക്കുന്നുവെന്ന് കള്ളക്കണക്കുണ്ടാക്കി; തട്ടിയത് ഒന്നരക്കോടി; 'അനാഥമൃഗങ്ങൾക്ക് അഭയ കേന്ദ്രം' അഴിമതിയാകുമ്പോൾ
കൊച്ചി: 'അനാഥമൃഗങ്ങൾക്ക് അഭയ കേന്ദ്രം' എന്ന് വിശേഷിപ്പിച്ച് വനം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കപ്രിക്കാട് മിനി മൃഗശാലയിൽ വൻ തട്ടിപ്പ്. മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വൻ വെട്ടിപ്പ് നടത്തിയതായി അന്വേഷണ റിപ്പോർട്ട്. 134 മ്ലാവുകൾക്കു പകരം 170 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തി ഓരോന്നിനും പ്രതിമാസം 8300 രൂപ വീതം തീറ്റയ്ക്കായി ചെലവഴിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തുക എഴുതിയെടുത്തത്.
2019 മുതൽ തുടങ്ങിയ കണക്കിലെ കളികൾ പുതുതായി ചുമതലയേറ്റ റേഞ്ച് ഓഫിസർ മ്ലാവുകളെ േനരിട്ട് എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് വ്യക്തമായത്. ഒന്നര കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൻ അഴിമതിയാണ് പുറത്തു വരുന്നത്. മലയാറ്റൂർ ഡിവിഷനു കീഴിൽ കോടനാട് ആനപരിപാലന കേന്ദ്രത്തിനു സമീപത്താണ് കപ്രിക്കാട് 'അഭയാരണ്യം'. 2011 ൽ കേന്ദ്രം ആരംഭിക്കുമ്പോൾ 86 മ്ലാവുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 170 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ട് എന്നാണ് രജിസ്റ്ററിലെ കണക്ക്. മനോരമയാണ് ഈ വാർത്ത പുറത്തു വിട്ടത്.
2019-20 വർഷം 46 മ്ലാവുകൾ ജനിച്ചതായി സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിപാലകരുടെ പക്കലുള്ള ദൈനംദിന രജിസ്റ്ററിൽ 8 ജനനം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വ്യത്യാസം ശ്രദ്ധയിൽ പെട്ടപ്പോഴാണ് പുതിയ റേഞ്ച് ഓഫിസർ നേരിട്ടെത്തി എണ്ണി നോക്കിയത്. 134 എണ്ണമേ ഉള്ളൂ എന്ന് ഇതോടെ വ്യക്തമായി. എറണാകുളം ഫ്‌ളയിങ് സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചതോടെ സ്റ്റോക്ക് രജിസ്റ്ററുകളിൽ വ്യാപകമായി തിരുത്തലുകൾ വരുത്തിയിട്ടുമുണ്ട്.



