കുമരകം: പോർച്ചുഗീസ് ഫുട്‌ബോൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സെൽഫി എടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ കുമരകം സ്വദേശി വിഷ്ണു. റൊണാൾഡോയുടെ മക്കൾ വഴിയാണ് വിഷ്ണുവിന് ആർക്കും ലഭിക്കാത്ത ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്. ഖത്തറിൽ നഴ്‌സായ ചൂളഭാഗം വാഴേപ്പറമ്പിൽ വിഷ്ണുവാണ് ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം സന്തോഷത്തിന്റെ കൊടുമുടികയറിയത്.

ഖത്തറിൽ പേൾ ബീച്ചിനു സമീപമാണു വിഷ്ണുവിനു ഭാഗ്യമുദിച്ചത്. റൊണാൾഡോയുടെ മക്കൾ ബീച്ചിൽ കളിക്കുന്നതിനിടെ വിഷ്ണു അവരെയാണ് ആദ്യം സമീപിച്ചത്. ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനായ തനിക്ക് അദ്ദേഹത്തോടു സംസാരിക്കാൻ അവസരം ഒരുക്കാമോ എന്നു കുട്ടികളോട് വിഷ്ണു ചോദിച്ചു. ഇളയ മകൻ, ബീച്ചിനു സമീപത്തെ മുറിയിൽ വിശ്രമിക്കുന്ന ക്രിസ്റ്റ്യാനോയോടു വിവരം പറഞ്ഞതോടെ സൂപ്പർതാരം ഇറങ്ങിവരികയായിരുന്നു എന്നു വിഷ്ണു പറഞ്ഞു. വിഷ്ണുവും നഴ്‌സായ ഭാര്യ ധന്യയും 6 വർഷമായി ഖത്തറിലാണ്.