ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് വിദേശനിക്ഷേപത്തിൽ വൻ ഇടിവ്. പാക്കിസ്ഥാൻ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് വിദേശ നിക്ഷേപത്തിലും തിരിച്ചടി നേരിടുന്നത്. പാക്കിസ്ഥാൻ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് വിദേശനാണ്യശേഖരത്തിൽ വൻ ഇടിവ്. കഴിഞ്ഞ നാല് വർഷത്തിനിടെയുള്ള വിദേശനാണ്യശേഖരത്തിലെ ഏറ്റവും വലിയകുറവാണ് പാക്കിസ്ഥാന്റെ കേന്ദ്ര ബാങ്കായ എസ്.ബി.പി. രേഖപ്പെടുത്തിയത്. 672 കോടി ഡോളർ(ഏകദേശം 55,386 കോടി രൂപ) ആണ് നിലവിലെ വിദേശനാണ്യശേഖരം.

അതേസമയം സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാൻ വിദേശനാണ്യശേഖരം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണെന്ന് ഷഹബാസ് ഷരീഫ് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞദിവസം വിദേശനാണ്യമില്ലാതെ ഇറക്കുമതി തടസ്സപ്പെട്ട് പഴങ്ങളും പച്ചക്കറികളുമടങ്ങിയ കണ്ടെയ്നറുകൾ കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇമ്രാൻഖാന്റെ സ്ഥാനനഷ്ടവുാമയി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കുപിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്.