- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് ദുർവിനിയോഗ കേസിൽ സർക്കാരിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം; വിവരാവകാശ രേഖകളും കോടതിയിൽ
കൊച്ചി: പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് ദുർവിനിയോഗ കേസിൽ പിണറായി സർക്കാരിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതിയിൽ അഡ്വ.കൃഷ്ണരാജ് സത്യവാങ്മൂലം സമർപ്പിച്ചു.
കേസിൽ മറുപടി സമർപ്പിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാരിനു 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു. പത്തു മാസം കഴിഞ്ഞിട്ടും സർക്കാർ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കൃഷ്ണരാജ് വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ ആറാം കക്ഷിയായ കേരള പത്രപ്രവർത്തക യൂണിയൻ മാർച്ചിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. ഹർജിയിലെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറിയാണ് യൂണിയൻ സത്യവാങ്മൂലം നൽകിയത്.
കേസ് നീട്ടിക്കൊണ്ടു പോകുന്നതിനു സഹായിക്കുന്ന തരത്തിലാണ് സർക്കാർ മറുപടി വൈകിക്കുന്നത്. അതിനിടെ, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ നവംബർ രണ്ടിനു പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിൽ നിന്നു ലഭിച്ച വിവരാവകാശ രേഖയും അഡ്വ. കൃഷ്ണ രാജ് സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു. പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് വെട്ടിപ്പു സംബന്ധിച്ചു പരാതികളും തെളിവുകളും ലഭിച്ചിട്ടും സർക്കാർ അന്വേഷണം വൈകിപ്പിച്ചുവെന്നും ക്രമക്കേടുകൾ അക്കൗണ്ടന്റ് ജനറലിനു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ഏജൻസികൾ നീതി പൂർവമായ അന്വേഷണം നടത്തില്ലെന്ന ഹർജിക്കാരന്റെ വാദം ശരിവയ്ക്കുന്നതാണ് എ ജി റിപ്പോർട്ടെന്ന് അഡ്വ.കൃഷ്ണരാജ് ചൂണ്ടിക്കാട്ടി. സർക്കാർ മറുപടി നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ നോട്ടീസ് നടപടി പൂർത്തിയാക്കിയതായി കണക്കാക്കി അന്തിമ വാദം കേൾക്കൽ ഉടൻ ആരംഭിക്കണമെന്നും അഡ്വ.കൃഷ്ണരാജ് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഷാജി ചാലിയും ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.



