കൊച്ചി: നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാർബൺ ന്യൂട്രൽ എന്ന ആശയം പ്രസക്തിയാകുന്നത് ഇവിടെയാണ്.

140 മണ്ഡലങ്ങളിലും കാർബൺ ന്യൂട്രൽ കൃഷിഭൂമികൾ ഉണ്ടാക്കും. ഇതിന്റെ ഭാഗമായി ഹരിത പോഷക ഗ്രാമങ്ങൾ സൃഷ്ടിക്കും. കാർബൺ ന്യൂട്രൽ അതിരപ്പിള്ളിക്കായി 3 കോടി അനുവദിച്ചു. അടുത്ത ബജറ്റിൽ പരിസ്ഥിതി ബജറ്റ് എന്ന പേരിൽ ഒരു രേഖ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.