മസ്‌കറ്റ്: ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടൻ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വർഷമായി മത്രയിലെ ഡ്രീം ലാന്റ് ഇന്റർനാഷണൽ കമ്പനിയിൽ ചീഫ് ഫിനാൻസ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനിൽ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മരണം. പിതാവ് - സൈതലവി. മാതാവ് - നഫീസ. ഭാര്യ - നുഫൈസ. മക്കൾ - ഫാത്തിമ ഫർസാന (16), ഹംന ഫരീന (13), ഇബഹ്‌സാൻ ഇബ്രാഹിം (8) ഫിദ ഫർസിയ (എട്ട് മാസം). നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു