- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തൃശൂർ കാർഷിക സർവകലാശാല ആസ്ഥാനത്ത് വച്ച് നടത്തിയ സർവ്വകലാശാല കലോത്സവത്തിൽ 246.5 പോയിന്റ് നേടി 8 കോളേജുകളെ പിന്നിലാക്കി വെള്ളായണി കാർഷിക കോളേജ് ഒന്നാം സമ്മാനമായ ഗോൾഡൻ ലേഡി പുരസ്‌കാരം കരസ്ഥമാക്കി. ചിത്രപ്രതിഭയായി വെള്ളായണി കാർഷിക കോളേജിലെ നവനീത് എം വേണുഗോപാലും മികച്ച നടനായി രോഹിത്. ഏ കെ യും തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ സംഘനൃത്തത്തിന് ഒന്നാം സ്ഥാനം നേടുന്നവർക്കായി ഈ വർഷം മുതൽ വിദ്യാർത്ഥിക്ഷേമ ഡയറക്ടർ ഡോ. രഞ്ജിത്കുമാർ തന്റെ മകളുടെ പേരിൽ ഏർപ്പെടുത്തിയ 'നവനീത മെമോറിയൽ ട്രോഫിയും വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥിനികൾ നേടുകയുണ്ടായി.ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സർവ്വകലാശാല കലോത്സവത്തിൽ വെള്ളായണി കാർഷിക കോളേജ് ഒന്നാംസ്ഥാനം നേടുന്നത്.
Next Story



