- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയെ തുണിയിൽ കെട്ടി ആശുപത്രിയിൽ എത്തിച്ചത് കേരളത്തിന് അപമാനം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അട്ടപ്പാടി ആനവായിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടി വന്ന ദുരവസ്ഥക്ക് കാരണക്കാരായ അധികൃതർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണ് തുണിയിൽ കെട്ടി ആശുപത്രിയിൽ എത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്.
ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി താൻ ആ സ്ഥലം സന്ദർശിച്ചിട്ടുള്ളയാളാണ്. അന്ന് അവിടത്തെ ദുരിതാവസ്ഥ സർക്കാരിന് മുന്നിൽ കൊണ്ട് വരാൻ താനും സ്ഥലം എം എൽ എ ഷംസുദ്ദീനും സർക്കാരിന് നിവേദനങ്ങൾ നൽകിയെങ്കിലും അതൊന്നും ഫലം കാണാത്തതാണ് ഇത്തരം ദുരവസ്ഥകൾക്ക് കാരണം.
സർക്കാർ കോടികൾ ചെലവഴിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പൂർണ്ണമായി ഉപയോഗിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണം. ഇനിയെങ്കിലും സർക്കാർ ആദിവാസി ക്ഷേമത്തിന്റെ കാര്യത്തിൽ കണ്ണ് തുറക്കണം. ഇന്നലെ ഉണ്ടായ സംഭവത്തിൽ വീഴ്ച പരിശോധിച്ച് കുറ്റക്കാക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.




