- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരപ്പറമ്പിന് സമീപം കനോലി കനാലിൽ പെരുമ്പാമ്പിൻക്കൂട്ടം; ഒന്നിനെ പിടികൂടി; തെരച്ചിൽ
കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പിന് സമീപം കനോലി കനാലിൽ പെരുമ്പാമ്പിൻക്കൂട്ടം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒരു പാമ്പിനെ പിടികൂടിയിട്ടുണ്ട്. മറ്റ് പാമ്പുകളെ പിടികൂടിയിട്ടില്ല. ബാക്കിയുള്ളവ ഒഴുക്കിൽപ്പെട്ടുവെന്നാണ് നിഗമനം.
ഇടയ്ക്കിടെ ഈ പ്രദേശത്ത് പാമ്പുകളെ കാണാറുണ്ടെങ്കിലും ഇത്രയും അധികം പെരുമ്പാമ്പുകളെ ഒരുമിച്ച് കാണുന്നത് ഇത് ആദ്യമായിട്ടാണ്. പാമ്പുകളെ കാണാനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.
പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന മേഖലയിലേക്ക് കൊണ്ടുപോയി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം പൊലീസുകാരും പ്രദേശത്ത് എത്തിയിരുന്നു. മറ്റ് പാമ്പുകൾക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനാലിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മണ്ണിടിഞ്ഞതിനാൽ ഉദ്യോഗസ്ഥർക്ക് ഇവിടേക്ക് ഇറങ്ങി പാമ്പിനെ പിടികൂടുന്നതും ശ്രമകരമായിരുന്നു.
Next Story




