- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതു പച്ചയായ ബോഡി ഷെയ്മിങ്; ഇന്ദ്രൻസ് കേരളത്തിനു പ്രിയപ്പെട്ടവനും പ്രതിഭാശാലിയായ നടനുമാണ്'; മന്ത്രി വാസവനെ വിമർശിച്ച് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മന്ത്രി വി.എൻ. വാസവൻ കോൺഗ്രസിന് എതിരായ വിമർശനത്തിനിടെ ഇന്ദ്രൻസിനെ പരിഹസിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പ്രസ്താവന അങ്ങേയറ്റം അനുചിതമാണെന്ന് എംഎൽഎ ഫേസ്‌ബുക് പേജിൽ കുറിച്ചു. ഇതു പച്ചയായ ബോഡി ഷെയ്മിങ്ങും അങ്ങേയറ്റം വികലമായ കാഴ്ചപാടുമാണു കാണിക്കുന്നത്.
ഇന്ദ്രൻസ് കേരളത്തിനു പ്രിയപ്പെട്ടവനും പ്രതിഭാശാലിയായ നടനുമാണ്. ഇന്ദ്രൻസിനെ കുറിച്ച് അഭിമാനം മാത്രം. കോൺഗ്രസിനെ ആക്ഷേപിക്കുന്ന സിപിഎമ്മിന്റെ അവസ്ഥ ദേശീയതലത്തിൽ അനിക്‌സ്‌പ്രേയുടെ പരസ്യത്തിൽ പറഞ്ഞപോലെയാണ് 'പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ' എന്നതാണ് എന്ന് ഓർക്കുന്നത് നല്ലത്. എംഎൽഎ കുറിച്ചു.
മന്ത്രിയുടെ പ്രസ്താവന സഭാരേഖകളിൽനിന്നു നീക്കി. അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു പരാമർശം. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു.
'പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽ പ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി'' ഇതായിരുന്നു മന്ത്രി വാസവന്റെ വാക്കുകൾ.




