- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടി: പൊലീസ് അന്വേഷിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആന്റണി (45) ആണ് മരിച്ചത്. ഭാര്യ വിദേശത്താണ്. പ്രായപൂർത്തിയാവാത്തവരെ മർദിച്ചതിനെ തുടർന്ന് ബാലനീതി നിയമപ്രകാരം തലപ്പുഴ പൊലീസ് ഡിസംബർ 10ന് കേസെടുത്തിരുന്നു.
തുടർന്ന്, തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ ആന്റണി വരാതിരുന്നതോടെ പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടത്തിയ തിരച്ചിലിലാണ് വീട്ടിൽ മൃതദേഹം കണ്ടത്.
തലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് അന്വേഷിക്കുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ
Next Story




