- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവധക്കേസിൽ കുറ്റപത്രത്തിൽ കൂടുതൽ വസ്തുതകൾ ചേർക്കാൻ വിട്ടുപോയി; അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ
മണ്ണാർക്കാട്: മധുവധക്കേസിൽ കുറ്റപത്രത്തിൽ കൂടുതൽ വസ്തുതകൾ ചേർക്കാൻ വിട്ടുപോയെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ. കുറ്റപത്രത്തിലോ മഹസറിലോ എന്തെങ്കിലും എഴുതിച്ചേർക്കാൻ വിട്ടുപോയോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് എസ്‌പി ടി.കെ. സുബ്രഹ്മണ്യൻ.
കേസിൽ പുനരന്വേഷണം നടന്നത് അറിഞ്ഞിരുന്നെങ്കിലും വിട്ടുപോയ ഭാഗങ്ങൾ പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥനോട് സൂചിപ്പിച്ചില്ലെന്നും ടി.കെ. സുബ്രഹ്മണ്യൻ പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളിൽ ഒന്നാം പ്രതി മധുവിനെ ചവിട്ടുന്നതായി കാണാനാകുന്നില്ലെന്ന് സുബ്രഹ്മണ്യൻ കോടതിയിൽ പറഞ്ഞു.
സംഭവദിവസം കാറിലെത്തിയ ഒന്നാംപ്രതി ആൾക്കൂട്ടത്തിനിടയിലൂടെ മധുവിന്റെ അടുത്തെത്തി ചവിട്ടിയെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതുമായി ബന്ധപ്പെട്ട് ഹാജരാക്കിയ ദൃശ്യം പരിശോധിച്ച് നടത്തിയ വിസ്താരത്തിലാണ് മധുവിനെ ചവിട്ടുന്നതോ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റുന്നതോ ആയ ദൃശ്യങ്ങളില്ലാതിരുന്നത്. ചൊവ്വാഴ്ച ബാക്കി ദൃശ്യങ്ങൾ കൂടി പരിശോധിക്കും.




