- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഭാര്യമാരും ഗർഭിണികൾ; നിറവയറിൽ ചുംബിച്ച് അമ്രാൻ മാലിക്: കുടുംബത്തിലെ പുതിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് യൂട്ഊബർ
നിറവയറുമായി നിൽക്കുന്ന ഭാര്യമാരുടെ ചിത്രം പങ്കുവെച്ച് യൂട്ഊബർ അമ്രാൻ മാലിക്. രണ്ട് ഭാര്യമാരും ഗർഭിണികളാണെന്നു വെളിപ്പടുത്തിയാണ് അമ്രാൻ മാലിക് ചിത്രം പങ്കുവെച്ച് രംഗത്തെത്തിയത്. നിറവയറുമായി നിൽക്കുന്ന ഭാര്യമാരായ പായലിനും കൃതികയ്ക്കുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് അമ്രാൻ സന്തോഷ വാർത്ത അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ 15 ലക്ഷവും യുട്യൂബിൽ 20 ലക്ഷവും ഫോളോവേഴ്‌സുള്ള വ്യക്തിയാണ് അമ്രാൻ.

പായലിന്റെയും കൃതികയുടെയും നിറവയറിൽ ചുംബിക്കുന്ന ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. എന്റെ കുടുംബം എന്നാണ് ഒപ്പം കുറിച്ചത്. 2011ലാണ് പായലിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ചിരായു മാലിക് എന്നൊരു മകനുണ്ട്. 2018ൽ പായലിന്റെ സുഹൃത്തായ കൃതികയെ അമ്രാൻ ജീവിതസഖിയാക്കി. എല്ലാവരും ഒന്നിച്ചൊരു വീട്ടിലാണ് ഇപ്പോൾ താമസം.
ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ നിരവധിപ്പേർ വിമർശനം പരിഹാസവുമായി രംഗത്തെത്തി. ഇതു തെറ്റായ പ്രവൃത്തിയാണെന്നു കമന്റ് ചെയ്യുന്നു. ഇവർക്ക് എന്നും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടേ എന്ന ആശംസിക്കുന്നവരുമുണ്ട്.



