തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും തിരുവല്ലം എസിഇ എഞ്ചിനീയറിങ് കോളേജും ചേർന്ന് മിനി ജോബ്ഫെയർ സംഘടിപ്പിക്കുന്നു. എസിഇ എഞ്ചിനീയറിങ് കോളേജിൽ ഡിസംബർ 17 ശനിയാഴ്ചയാണ് പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കുള്ള മറ്റ് നിർദ്ദേശങ്ങൾ ലിങ്കിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ 17 ന് രാവിലെ 9.30 മണിക്ക് തിരുവല്ലം എസിഇ എഞ്ചിനീയറിങ് കോളേജിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്ദര ബിരുദം, ഐടിഐ/ ഡിപ്ലോമ, ബിടെക്, ബിസിഎ, എംസിഎ, എംബിഎ, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, സെയിൽസ്, മാർക്കറ്റിങ് മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. വിവരങ്ങൾക്ക് ഫോൺ നമ്പർ: 0471-2992609, 0471-2741713. അന്നേ ദിവസം സ്പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.