- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോടി രൂപ കരിമ്പുതോട്ടത്തിൽ ഒളിപ്പിച്ച ശേഷം മോഷണം പോയതായി പരാതി നൽകി; കർഷകൻ അറസ്റ്റിൽ
സേലം: ഒരുകോടി രൂപ വീടിനുസമീപത്തെ കരിമ്പുതോട്ടത്തിൽ ഒളിപ്പിച്ചശേഷം മോഷണം പോയതായി പരാതി നൽകിയ കർഷകൻ അറസ്റ്റിൽ. തലൈവാസൽ സ്വാമിയാർ കിണർ സ്വദേശി ലോകനാഥനെയാണ് (45) അറസ്റ്റുചെയ്തത്. പണം സുരക്ഷിതമായി ഒളിപ്പിച്ച ശേഷം ഇയാൾ വ്യാജ പരാതി നൽകുക ആയിരുന്നു. പൊലീസ് കണ്ടെത്തിയതുക കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ഏഴിനാണ് ലോകനാഥൻ വീട്ടിൽ മോഷണംനടന്നതായി തലൈവാസൽ പൊലീസിൽ പരാതിനൽകിയത്.
എസ്‌പി. അഭിനവ് ബിന്ദ്രയുടെ ഉത്തരവുപ്രകാരം അന്വേഷണത്തിനായി ഇൻസ്‌പെക്ടർ ഭാസ്‌കറിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേകസംഘം രൂപവത്കരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരിമ്പുതോട്ടത്തിൽ ബാഗിലാക്കി ഒളിപ്പിച്ച പണം കണ്ടെത്തിയത്. വ്യാജപരാതിയാണെന്ന് തെളിഞ്ഞതോടെ ലോകനാഥനെ അറസ്റ്റുചെയ്യുകയായിരുന്നു.
Next Story



