തിരുവനന്തപുരം: മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായ പി കെ ഗുരുദാസന് പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീട്ടിൽ താമസം തുടങ്ങി. തിരുവനന്തപുരം കാരേറ്റാണ് വീട്. മുൻ എക്‌സൈസ്, തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ഗുരുദാസൻ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സിഐറ്റിയു സംസ്ഥാന പ്രസിഡന്റും ആയിരുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി ടീച്ചർ, സി എസ് സുജാത, കൊല്ലം ജില്ലാ സെക്രട്ടറിഎസ് സുദേവൻ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.