- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ, പന്തളം സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്; ഫയലിലും രജിസ്റ്ററിലും ഒളിപ്പിച്ച 6450 രൂപ പിടിച്ചെടുത്തു
പത്തനംതിട്ട: അടൂർ, പന്തളം സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. രണ്ടിടത്തും ഒരേ സമയത്താണ് പരിശോധന നത്തിയത്. ഫയലിലും രജിസ്റ്ററിലുമായി ഒളിപ്പിച്ച 6,450 രൂപ പിടിച്ചെടുത്തു. രണ്ടിടത്തും വൈകിട്ട് 4.30 മുതൽ 7 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിടിച്ചെടുത്തത്.
അടൂർ ഓഫിസിൽ പല ഫയലുകൾക്കിടയിൽ നിന്നായി 4,400 രൂപയും സ്റ്റാംപ് വിറ്റ കണക്കിൽപ്പെടാത്ത 750 രൂപയുമാണ് പിടിച്ചെടുത്തത്. പന്തളം ഓഫിസിൽ രജിസ്റ്ററുകൾക്കിടയിൽനിന്ന് 1300 രൂപ പിടിച്ചെടുത്തു. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഈ ഓഫിസുകളിലും പരിശോധന.
Next Story



