- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ വെള്ളം ഒഴുക്കി കൊണ്ടു പോകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു; മുല്ലപ്പെരിയാറിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ: മുല്ലപ്പെരിയാർ ജലനിരപ്പിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കൂടുതൽ ജലം ഒഴുക്കിക്കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് ഷട്ടർ തുറക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 ആയി ഉയർന്നിരുന്നു. എന്നാൽ തമിഴ്‌നാട്ടിലേക്ക് കൂടുതൽ ജലം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞു. ജലനിരപ്പ് 140 അടി ആയപ്പോൾ തന്നെ തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാട്ടിലേക്ക് കൂടുതൽ ജലം ഒഴുക്കുന്നതിന് പിന്നാലെ ലഭിക്കുന്ന മഴയുടെ തോതിലും കുറവ് രേഖപ്പെടുത്തിയതിനാൽ ഇനി ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. 142 അടിയാണ് മുല്ലപ്പെരിയാർ ഡാമിന്റെ പരാമവധി സംഭരണശേഷി.




