- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ. ആന്റണിയെ സന്ദർശിച്ച് സ്പീക്കർ എ.എൻ. ഷംസീർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയെ സ്പീക്കർ എ.എൻ. ഷംസീർ സന്ദർശിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള ആന്റണിയുടെ വസതിയായ അഞ്ജനത്തിൽ എത്തിയാണ് സ്പീക്കർ നേരിട്ടു കണ്ടത്. സ്പീക്കർ പദവിയിലേക്ക് എത്തിയശേഷം ആദ്യമായിട്ടാണ് ആന്റണിയെ സന്ദർശിക്കുന്നത്. സ്പീക്കർ പദവിയിലേക്കെത്തിയ ഷംസീറിനെ ആന്റണി അഭിനന്ദിച്ചു.
നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ബുക്ക് ഫെയറിലേക്ക് ആന്റണിയെ സ്പീക്കർ ക്ഷണിച്ചു. പൊതു പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിട്ടില്ലെന്നും അനുകൂല സാഹചര്യമുണ്ടായാൽ തീർച്ചയായും പങ്കെടുക്കാമെന്നും ആന്റണി അറിയിച്ചതായി സ്പീക്കർ പറഞ്ഞു. ആന്റണിക്ക് ഉപഹാരം സമ്മാനിച്ചാണ് സ്പീക്കർ മടങ്ങിയത്.
Next Story




