- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നവീകരിക്കാൻ 36.40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 1936 ജനുവരി 10 ന് ഹരിജൻ ഫണ്ട് ശേഖരണാർത്ഥമുള്ള സന്ദർശനവേളയിൽ മഹാത്മാഗാന്ധി വിശ്രമിച്ച തിരുവിതാംകൂർ സത്രമാണ് ഇന്നത്തെ ഇരിങ്ങാലക്കുട പൊതുമരാമത്ത് റസ്റ്റ് ഹൗസ്. 2022 മെയ് 06 നാണ് ഇവിടെ സന്ദർശിക്കുന്നത്.
രാഷ്ട്രപിതാവിന്റെ മനോഹരമായ വെങ്കലപ്രതിമ ഇവിടെയുണ്ട്.ചരിത്രപ്രാധാന്യമുള്ള ഇടമെന്ന നിലയിൽ ഒരു സംരക്ഷിത സ്മാരകമായി റസ്റ്റ് ഹൗസിനെ നവീകരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി നിലവിലെ ശോചനീയാവസ്ഥകൾ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു
Next Story




