പാലക്കാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. 1.9 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. പാലക്കാട് ഗോവിന്ദാപുരത്താണ് സംഭവം.

വാഹന പരിശോധന നടത്തുന്നതിന് ഇടയിലാണ് കെഎസ്ആർടിസി ബസിൽ നിന്നും രണ്ട് പേർ എക്സൈസിന്റെ പിടിയിലായത്. അസം സ്വദേശികളായ ചമത് അലി (26), ഇൻസമാമുൾ ഹഖ് (18) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.