ആലപ്പുഴ: ചെങ്ങന്നൂരിലെ ബാർ ഹോട്ടലിൽ ഫയർ ആൻഡ് സേഫ്റ്റി ജോലിക്കെത്തിയ യുവാവ് കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു. തൊടുപുഴ മുട്ടംഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന, കോട്ടയം കുറുമണ്ണിൽ തിടനാട് മറ്റത്തിൽപാറ സ്വദേശി ഷിന്റോ (34) ആണ് മരിച്ചത്. ഷിന്റോ കെട്ടിടത്തിനു മുകളിൽ ഉറങ്ങാൻ കിടന്നതാണെന്നു പൊലീസ് പറഞ്ഞു.