- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം; സാബക്കിനെ കൊലപ്പെടത്തിയത് കല്ലുകൊണ്ട് തലയ്ക്കടിച്ച്: തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ
കോഴിക്കോട്: അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ റോഡിനടുത്ത് ബംഗാൾ സ്വദേശി സാബക്ക് ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. സാബക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾക്കൊപ്പം ഞായറാഴ്ച രാത്രിയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയാണ് കേസിലെ പ്രതി. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
തലയ്ക്ക് പിന്നിൽ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുഷ്പ ജംങ്ഷനിലെ തയ്യൽ കടയിലെ തൊഴിലാളിയായിരുന്ന സാബക്കിന്റെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മൃതദേഹത്തിനു സമീപം ചെങ്കല്ലുകൾ ഉണ്ടായിരുന്നു.
Next Story



