വെള്ളനാട്: ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ ഓഫിസിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂക്കിന് ഇടികിട്ടിയ പത്താം ക്ലാസുകാരനെ രക്ഷിക്കാൻ ശ്രമിച്ച അദ്ധ്യാപികക്ക് ചവിട്ടേറ്റു. പരിക്കേറ്റ അദ്ധ്യാപികയും വിദ്യാർത്ഥിയും ആശുപത്രിയിൽ ചികിത്സ തേടി. വെള്ളനാട്ടെ സർക്കാർ സ്‌കൂളിൽ ആണ് സംഭവം.

ഇന്നലെ രാവിലെ 11.30 നാണ് വഴക്കുണ്ടായത്. പത്താം ക്ലാസിലും പ്ലസ് ടു വിലും പഠിക്കുന്ന രണ്ടു പേർ തമ്മിലായിരുന്നു ആദ്യ എറ്റുമുട്ടിയത്. മൂക്കിന് പരുക്കേറ്റ പ്ലസ്ടു വിദ്യാർത്ഥി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. ഒരുമണിയോടെ ഈ വിദ്യാർത്ഥി രക്ഷിതാവിനൊവിനൊപ്പം സ്‌കൂളിൽ എത്തി. പിന്നാലെ പത്താം ക്ലാസുകാരനെയും വിളിച്ചുവരുത്തി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഒത്തുതീർപ്പ് ശ്രമം നടത്തി. ഇതിനിടെ പ്ലസ്ടു വിദ്യാർത്ഥി പത്താം ക്ലാസുകാരന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.

പത്താം ക്ലാസുകാരനെ ഇടിക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെയാണ് അദ്ധ്യാപികയ്ക്ക് ചവിട്ടേറ്റത്. അദ്ധ്യാപിക വെള്ളനാട് ആശുപത്രിയിലും മൂക്കിന് പരുക്കേറ്റ പത്താംക്ലാസുകാരൻ മെഡിക്കൽ കോളജ്ആശുപത്രിയിലും ചികിത്സ തേടി. ആരും പരാതി നൽകിയിട്ടില്ലെന്നതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.