- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഘുസമ്പാദ്യങ്ങളിൽ തൽപരരായവർക്ക് വഴികാട്ടി; 'മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അദ്ഭുത വിദ്യ' പുസ്തകം പ്രകാശനം ചെയ്തു
കൊച്ചി: സാമ്പത്തിക പത്രപ്രവർത്തകനും പെഴ്‌സണൽ ഫിനാൻസ് വിദഗ്ധനുമായ കെ.കെ ജയകുമാർ രചിച്ച 'മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അദ്ഭുത വിദ്യ' എന്ന പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചൽ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പ്രകാശനം ചെയ്തു. പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്രജിസ്റ്റ് ഡോ. വി.കെ വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. ജോയ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിഷേപ, ധനകാര്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങൾ കൈവരിക്കാനാഗ്രഹിക്കുന്നവർക്ക് ഒരു വഴി കാട്ടിയാണ് ഈ പുസ്തകം എന്ന് നിലീഷ് ഷാ പറഞ്ഞു. മ്യൂച്വൽ ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി ഈ നിക്ഷേപ മാർഗത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആർക്കും മനസ്സിലാക്കാവുന്ന രീതിയിൽ സങ്കീർണതകളില്ലാതെ ലളിതമായ ആഖ്യാനം മ്യൂച്വൽഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവൽക്കരിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും സഹായിക്കുമെന്ന് ഡോ.വി.കെ വിജയകുമാർ പറഞ്ഞു.
പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കോപ്പികൾ ലഭിക്കും.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.