ശബരിമല: ശബരിമല പാണ്ടിത്താവളവത്ത് മൂർഖൻ പാമ്പിനെ പിടികൂടി. തീർത്ഥാടകർ കൂട്ടത്തോടെ വിശ്രമിക്കുന്ന കുടിവെള്ള ടാങ്കിന് സമീപത്തു നിന്നുമാണ് ആറടിയോളം നീളം വരുന്ന മൂർഖനെ പിടികൂടിയത്. കുടിവെള്ളം ശേഖരിക്കുവാനായി എത്തിയ തീർത്ഥാടകരാണ് പാമ്പിനെ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. മണ്ഡലകാല ആരംഭം മുതൽ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റി ഇരുപതിലധികം പാമ്പുകളെയാണ് പിടികൂടിയത്.