മൂന്നാർ: അതിശൈത്യത്തിൽ മൂന്നാർ തണുത്ത് വിറയ്ക്കുന്നു. ഈ വർഷത്തെ എറ്റവും കുറഞ്ഞ താപനിലയായ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് ചൊവ്വാഴ്ച രാവിലെ ചെണ്ടുവര ഫാക്ടറി ഡിവിഷനിൽ രേഖപ്പെടുത്തി. മൂന്നാർ ടൗണിൽ ഉൾപ്പെടെ ഈ മേഖലയിലെല്ലാം ഇതേ കാലാവസ്ഥയാണ്.

പ്രദേശത്തെ പുൽമേടുകളിൽ വൻതോതിൽ മഞ്ഞുവീഴുന്നുണ്ട്. ദേവികുളത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസായി. ലാക്കാട്, ലക്ഷ്മി, ചിറ്റിവര എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസാണ് താപനില.