ആലപ്പുഴ: കേരള നവോത്ഥാന സമിതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതരസംഗമവും നാളെ നടക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികദിനമായ കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ ഭരണഘടനാ സംരക്ഷണത്തിനായി നവോത്ഥാനസമിതി വിവിധപരിപാടികൾ നടത്തുന്നുണ്ട്. ഇതിന്റെ സമാപനമായിട്ടാണ് റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ സംരക്ഷണസമ്മേളനവും മതേതരസംഗമവും നടത്തുന്നത്.

സമ്മേളനത്തിൽ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്കാബാവ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സ്വാമി സന്ദീപാനന്ദഗിരി, ഡോ. ഖദീജാ മുംതാസ്, പി. രാമഭദ്രൻ, കെ. സോമപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.