- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യൂസിയം വധശ്രമക്കേസിൽ ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി; നിലവിൽ സാബു വിചാരണ നേരിടുന്നത് മൂന്നുകേസുകളിൽ
തിരുവനന്തപുരം: 2008 ൽ നടന്ന സിറ്റി മ്യൂസിയം വധശ്രമക്കേസിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി. തിരുവനന്തപുരം രണ്ടാം അഡീ. സബ് കോടതിയായ അസി. സെഷൻസ് കോടതിയിലാണ് വിചാരണ പുനരാരംഭിച്ചത്. മൂന്നു മുതൽ 13 വരെ സാക്ഷികളെ 3 ദിവസങ്ങളിലായി വിസ്തരിക്കുന്നതിനായി വിചാരണ തീയതി 31 ന് ഷെഡ്യൂൾ ചെയ്യുന്നതാണ്. കഴിഞ്ഞ വിചാരണ തീയതി കോടതി അവധിയായതിനാലാണ് വിചാരണ തീയതി പുനഃക്രമീകരിക്കുന്നത്. രണ്ട് സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു.
2008ലാണ് സംഭവം നടന്നത്. മ്യൂസിയം സ്റ്റേഷൻ പരിധിയിൽ യുവാവിനെ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിക്കുകയും അസ്ഥികൾക്ക് പൊട്ടൽ സംഭവിപ്പിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. നിലവിൽ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story