- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്ലടിക്കുന്നതിന് മുൻപ് ബസ് എടുത്തുവെന്ന്; സ്വകാര്യ ബസിലെ കണ്ടക്ടറും ഡ്രൈവറും തമ്മിലടിച്ചു; മൂന്നു യാത്രക്കാർക്ക് പരുക്ക്
കോന്നി: സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചതിനെ തുടർന്ന് മൂന്ന് യാത്രക്കാരികൾക്ക് പരുക്കേറ്റു. പത്തനാപുരം-പത്തനംതിട്ട റൂട്ടിൽ ഓടുന്ന വേണാട് ബസിലെ ഡ്രൈവർ രാജേഷും കണ്ടക്ടർ അനീഷുമാണ് തമ്മിലടിച്ചത്. വൈകിട്ട് അഞ്ചരയോടെ കോന്നി ടൗണിൽ വച്ചാണ് സംഭവം.
കോന്നി ടൗണിൽ നിർത്തി ആളെ ഇറക്കിയ ശേഷം ബെല്ലടിക്കുന്നതിന് മുൻപ് ബസ് എടുത്തുവെന്ന് ആരോപിച്ച് അനീഷും രാജേഷുമായി വാക്കു തർക്കം ഉണ്ടായി. തർക്കം മൂത്തപ്പോൾ രാജേഷ് ബസ് നിർത്തി ഡ്രൈവിങ് സീറ്റിൽ നിന്ന ഇറങ്ങി വന്ന് യാത്രക്കാർ ഇരിക്കുന്ന ഭാഗത്ത് കയറി അനീഷുമായി അടിയുണ്ടാക്കുകയായിരുന്നു.
ഇവർ തമ്മിലുള്ള അടിക്കിടെ യാത്രക്കാരികളായ രേഖ(40), അതുല്യ (23), അഞ്ജലി (18) എന്നിവർക്കാണ് പരുക്കേറ്റത്. വിവരമറിഞ്ഞ് പൊലീസ് എത്തി ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റ യാത്രക്കാരികൾക്ക് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ നൽകി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്