- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയുടെ മുഖം വരച്ച് ഗിന്നസ് റെക്കോർഡിലേക്ക് കതിരൂർ സ്‌കൂൾ
തലശ്ശേരി: കതിരൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചുമുതൽ പ്ലസ് വൺ വരെയുള്ള 2091 വിദ്യാർത്ഥികൾ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിമുഖം വരച്ച് പുതുചരിതം രചിച്ചു.
സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് ലോക നവീകരണത്തിന് ഒരു മുഖവുര എന്ന ശീർഷകത്തിൽ കുട്ടികൾ ഗാന്ധിജിയുടെ മുഖം വരച്ചത്. കെ.പി. മോഹൻ എംഎൽഎ സംബന്ധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ, ജില്ല വിദ്യാഭ്യാസ ഓഫിസർ ചന്ദ്രിക, പി.ടി.എ പ്രസിഡന്റ് ശ്രീജേഷ് പടന്നക്കണ്ടി എന്നിവർ സംസാരിച്ചു.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ചന്ദ്രൻ കക്കോത്ത്, ഹെഡ്‌മാസ്റ്റർ പ്രകാശൻ കർത്ത എന്നിവർ മാർഗനിർദ്ദേശം നൽകി. മുഴുവൻ കുട്ടികളും അവർ വരഞ്ഞ ഗാന്ധിമുഖ ചിത്രം നെഞ്ചോട് ചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. പ്രിൻസിപ്പൽ ഡോ. എസ്. അനിത സ്വാഗതം പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ
Next Story