- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീഡിയോ പോസ്റ്റ് ചെയ്ത് ജീവനക്കാർ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് പെരുമാറ്റ ചട്ട ലംഘനം'; ഫയർ ഫോഴ്സ് ജീവനക്കാരുടെ യുട്യൂബ് കലാപരിപാടികൾ നിരോധിച്ച് സർക്കാർ: ഉത്തരവ് പുറത്തിറക്കി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ
പത്തനംതിട്ട: ഫയർഫോഴ്സ് ജീവനക്കാരുടെ യൂട്യൂബ് കലാപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് ഡയറക്ടർ. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ആയതിനാലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്റർ നെറ്റിലോ സോഷ്യൽ മീഡിയയിലോ ഒരു വീഡിയോ/ലേഖനം പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യു ട്യൂബിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ വ്യക്തികൾ സബ്സ്‌ക്രൈബ് ചെയ്യുന്ന പക്ഷം വീഡിയോ അപ്ലോഡ് ചെയ്യുന്ന ജീവനക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്.
ആയത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണെന്നും ആയതിനാൽ സർക്കാർ ജീവനക്കാർക്ക് യു ട്യൂബ് ചാനൽ തുടങ്ങുന്നതിനുള്ള അനുമതി നൽകുന്നതിന് നിലവിൽ ചട്ടപ്രകാരം സാധിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാ റീജണൽ ഫയർ ഓഫീസർമാർക്കും ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ 15 ന് അയച്ചിട്ടുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്