- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകുന്നില്ല; മൈനർ മക്കളെ ഉപേക്ഷിച്ച് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട യുവാവിനൊപ്പം പോയി താമസിച്ച കേസിൽ യുവതിക്കും കാമുകനും അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: നാലും ഒമ്പതും വയസ്സുള്ള രണ്ടു മൈനർ മക്കളെ ഉപേക്ഷിച്ച് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട യുവാവിനൊപ്പം പോയി താമസിച്ച കേസിൽ യുവതിക്കും കാമുകനും അറസ്റ്റ് വാറണ്ട്. ഇരുവരെയും നെടുമങ്ങാട് ഡിവൈ എസ് പി മെയ് 27 നകം അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
യുവതിയും കാമുകനും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടും പാലിക്കാത്തതിനാലാണ് കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്.. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.അനീസയുടേതാണുത്തരവ്.1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 109 (ഗൂഢാലോചനയടങ്ങുന്ന പ്രേരണ) , 317 (12 വയസിന് താഴെ പ്രായമുള്ള കുട്ടിയെ മാതാവോ പിതാവോ അതിന്റെ സംരക്ഷണയുള്ള ആളോ അരക്ഷിതാവസ്ഥയിലിട്ടിട്ടു പോകലും ഉപേക്ഷിക്കലും) , 34 ( കൂട്ടായ്മ) , 2015 ൽ നിലവിൽ വന്ന ബാലനീതി (കുട്ടികളുടെ സംരക്ഷണവും പരിപാലനവും) നിയമത്തിലെ 75 എന്നീ വകുപ്പുകൾ പ്രകാരം കമ്മിറ്റൽ കേസെടുത്താണ് പ്രതികളോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
മുട്ടത്തറ വില്ലേജിൽ വള്ളക്കടവ് വാർഡ് നിവാസിയായ ആതിര (29) , പാലക്കാട് വെണ്ണക്കര നൂറാണി സ്വദേശി മുഹമ്മദ് നിസാർ (25) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2022 ജനുവരി 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട രണ്ടാം പ്രതിയുമൊത്ത് കടക്കുകയായിരുന്നു.
നാലും ഒമ്പതും വയസ്സ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച് അവരെ അരക്ഷിതാവസ്ഥയിലാക്കി വള്ളക്കടവ് വീട്ടിൽ നിന്നും ഇറങ്ങി രണ്ടാം പ്രതിയോടൊപ്പം പാലക്കാടുള്ള രണ്ടാം പ്രതിയുടെ വീട്ടിൽ പോയി ഭാര്യാ ഭർത്താക്കന്മാരായി താമസിച്ചുവെന്നാണ് കുറ്റാരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്