- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുനാട് ബിമ്മരം കോളനിയിൽ നായയെ കടിച്ചു കൊന്നു; പ്രദേശവാസികൾ പുലിപ്പേടിയിൽ; വനപാലകർ അവഗണിക്കുന്നുവെന്നും പരാതി
റാന്നി: ഇടവേളക്ക് ശേഷം പെരുനാട്ടിൽ പുലി ഇറങ്ങിയതായി അഭ്യുഹം. മണക്കയം ബിമ്മരം കോളനിയിൽ രാത്രിയിൽ പുലിയിറങ്ങി വളർത്തുനായയെ ആക്രമിച്ചു കൊന്നതായി നാട്ടുകാർ പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. രണ്ടു ദിവസം മുമ്പും മുറിത്താനിക്കൽ അമ്പലത്തിന്റെ ഭാഗത്ത് തോട്ടം തൊഴിലാളികൾ പുലിയെ കണ്ടതായി പറയുന്നു. ബിമ്മരം കോളനിയിലും മണക്കയത്തും തെരുവ് വിളക്കുകൾ വർഷങ്ങളായിട്ട് കത്തുന്നില്ല ആയതിനാൽ രാത്രികാലങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. തോട്ടം തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഈ സ്ഥലങ്ങളിൽ വെളുപ്പിന് ജോലിക്ക് പോകുന്ന ആളുകളാണ് കൂടുതലുള്ളത്.
എന്നാൽ പുലിപ്പേടിയിൽ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാൽ അവർ വന്നു നോക്കി അന്വേഷിക്കാം എന്ന് പറഞ്ഞു തിരിച്ചു പോവുകയാണ് പതിവ്. തങ്ങൾക്ക് സ്വസ്ഥമായി ജോലിക്ക് പോകുവാനും ജീവിക്കാനും ഉള്ള അവസരം ഒരുക്കി തരണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി തവണ വിവരമറിയിച്ചിട്ടും ഈ വഴിക്കോട്ട് തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്